ഒക്ടോബർ 29ന്മസ്കത്ത്: ശൂറ കൗൺസിലിന്റെ പത്താം ടേം തെരഞ്ഞെടുപ്പിന്റെ തീയതിയും സമയവും വ്യക്തമാക്കി ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി ഞായറാഴ്ച മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
വിദേശത്തുള്ള ഒമാനികൾക്ക് ഒക്ടോബർ 22നാണ് വോട്ടു ചെയ്യേണ്ടത്. ഒമാനിലുള്ളവർക്ക് ഒക്ടോബർ 29നും വോട്ടുരേഖപ്പെടുത്താവുന്നതാണെന്ന് മന്ത്രിതല തീരുമാനത്തിൽ പറയുന്നു. രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴുവരെയായിരിക്കും വോട്ടിങ്. വോട്ടിങ്ങിനുള്ള നടപടികളും ക്രമങ്ങളും പിന്നീടുള്ള ഘട്ടത്തിൽ ആഭ്യന്തര മന്ത്രാലയം വിശദീകരിക്കും. പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് ഉപയോഗിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ശൂറ തെരഞ്ഞെടുപ്പിന് ഇ-വോട്ടിങ് രീതി സ്വീകരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ളവരും ഒമാനിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വോട്ട് ചെയ്യാനാകും. ഫലപ്രഖ്യാപനവും വെബ്സൈറ്റ് വഴിയാകും. സുപ്രീം ഇലക്ഷന് കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക. ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും. ഏതെങ്കിലും വിലായത്തില്‍ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനും സുപ്രീം ഇലക്ഷന് കമ്മിറ്റിക്ക് അധികാരമുണ്ടാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രിലിമിനറി പട്ടിക പ്രകാരം 883 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഇവരില്‍ 33 പേര് സ്ത്രീകളാണ്. ഏറ്റവും കൂടുതൽപേർ മത്സരിക്കുന്നത് ദോഫാർ ഗവര്‍ണറേറ്റില്‍ നിന്നാണ്, 255 സ്ഥാനാര്‍ഥികള്‍.
ദാഖിലിയ (111). മസ്കത്ത് (108), വടക്കന്‍ ബാത്തിന (84), അല്‍ വുസ്ത (74), തെക്കന്‍ ശര്‍ഖിയ (60), തെക്കന്‍ ബാത്തിന (58), വടക്കന്‍ ശര്‍ഖിയ (57), ദാഹിറ (32), മുസന്ദം (22), ബുറൈമി (22) എന്നിങ്ങനെയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.