മസ്കത്ത്: എസ്.ഐ.സി മസ്കത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാരെയും ജനറൽ സെക്രട്ടറിയായി ഷബീർ അന്നാരയെയും മസ്കത്ത് സുന്നി സെന്റർ ഓഫിസിൽ ചേർന്ന യോഗം തെരഞ്ഞെടുത്തു. ശംസുദ്ദീൻ ഹാജി അൽ ഹൂത്തിയാണ് ട്രഷറർ.
ഉപദേശക സമിതി ചെയർമാനായി സുബൈർ ഹാജി അംറാത്തിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അബ്ദുല്ല യമാനി (വർക്കിങ് പ്രസി.), ഇർഷാദ് കള്ളിക്കാട് (വർക്കിങ് സെക്ര.), ജമാൽ ഹമദാനി (ഓർഗനൈസിങ് സെക്ര.), സലീം കോർണിഷ്, ഷാഫി കോട്ടക്കൽ, മുഹമ്മദ് ബയാനി (വൈ. പ്രസി.), മുസ്തഫ ചെങ്ങളായി, നാസർ ചപ്പാരപ്പടവ്, അഷ്കർ പുളപ്പാറ (ജോ.സെക്ര.), അബ്ബാസ് ഫൈസി കാവനൂർ, ഷാജുദ്ദീൻ ബഷീർ, അലി കാപ്പാട് (വൈ. ചെയ.), അസീസ് ഹാജി കുഞ്ഞി പള്ളി, റിയാസ് മേലാറ്റൂർ, അഷ്റഫ് കതിരൂർ, ജാഫർഖാൻ, ഫാസിൽ കണ്ണാടിപ്പറമ്പ്, റയീസ് അഞ്ചരക്കണ്ടി (മെംബർമാർ).
യോഗം ഉസ്താദ് മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ആസിമ മേഖല പ്രസിഡന്റ് ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാർ പ്രാർഥന നടത്തി. ഷാജുദ്ദീൻ ബഷീർ അധ്യക്ഷത വഹിച്ചു. സലീം കോർണിഷ് സ്വാഗതം പറഞ്ഞു. റിട്ടേർണിങ് ഓഫിസർ എസ്.ഐ.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുക്കൂർ ഹാജി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
എസ്.ഐ.സി ഓർഗനൈസർ കെ.എൻ.എസ് മൗലവി, എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശക്കീർ ഹുസൈൻ ഫൈസി, ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.