മസ്കത്ത്: ഹംഗറിയിൽ നടക്കുന്ന സിക്സ്-എ-സൈഡ് സോക്ക ലോകകപ്പിൽ ഒമാനെ പ്രതിനിധീകരിച്ച് ഗ്ലോബൽ ഇന്റഗ്രേറ്റഡ് എനർജി ഗ്രൂപ് ഒ.ക്യു പങ്കെടുക്കും. ഈ 10ന് ആരംഭിച്ച മത്സരം 18 നാണ് സമാപിക്കുക. ലോകമെമ്പാടുമുള്ള 41 ദേശീയ ടീമുകളാണ് മേളയിൽ മാറ്റുരക്കുന്നത്. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഒ.ക്യു പങ്കെടുക്കുന്നത് അഭിമാനമുള്ള കാര്യമാണെന്ന് ഒ.ക്യുവിലെ പീപ്ൾ, ടെക്നോളജി ആൻഡ് കൾച്ചറിന്റെ ചീഫ് എക്സിക്യൂട്ടിവ് അഷ്റഫ് അൽ മമാരി പറഞ്ഞു. ലോകപ്പിൽ ഒ.ക്യുവിന്റെ പങ്കാളിത്തം യുവാക്കൾക്കിടയിൽ സ്പോർട്സും മറ്റ് പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഗ്രൂപ്പിന്റെ താൽപര്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.