മസ്കത്ത്: ദേശീയ ദിന അവധിയിൽ സോഹാർ കോട്ട സന്ദർശിച്ചത് 4000ത്തോളം പേർ. നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെയുള്ള അവധി ദിവസങ്ങളിൽ 3,902 പേർ സോഹാർ കോട്ട സന്ദർശിച്ചതായി പൈതൃക ടൂറിസം മന്ത്രാലയം (എം.എച്ച്.ടി) അറിയിച്ചു. എ.ഡി ഒന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സൊഹാർ കോട്ടക്ക് അഞ്ച് ഗോപുരങ്ങളുമുണ്ട്.
സന്ദർശകരിൽ 88 ശതമാനവും ഒമാനികളാണ്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പ്രകാരം ഒമാനിലെ ചരിത്രപരമായ സ്ഥലങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. നോർത്ത് ബാത്തിനയിലെയും ദഖലിയയിലെയും ഗവർണറേറ്റുകളിലാണ് ഏറ്റവും കൂടുതൽ കോട്ടകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.