രാഷ്ട്രീയ തൽപരരല്ലാത്ത ആളുകള്‍ പോലും രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ജാഗ്രത പുലര്‍ത്തുകയും അനിവാര്യ സന്ദര്‍ഭങ്ങളില്‍ ഇടപെടുകയും ചെയ്യേണ്ടതായ സവിശേഷമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ നടന്നേക്കും. അതിനാൽ, നിയമസഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനൽ എന്ന നിലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്.
1996ല്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ആണ് ഞാനാദ്യം വോട്ട് ചെയ്യുന്നത്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ എനിക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളെ കുറിച്ചും അതീവ താൽപര്യത്തോടെ ഞാന്‍ വായിക്കുകയും വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. പുതിയ സഹസ്രാബ്ദത്തിലെ രണ്ടാം ദശകം മുതല്‍ കേരളത്തില്‍ അരാഷ്ട്രീയ വാദം ശക്തിപ്പെടുന്നുണ്ട്. പുതുതലമുറയെ ഉള്‍പ്പെടെ അരാഷ്ട്രീയ വാദികളാകുന്നതില്നിന്നും പിന്തിരിപ്പിക്കുന്നതില് തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നു.
എെൻറ താമസ സ്ഥലമുള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ വളാഞ്ചേരി നഗരത്തെ മാലിന്യമുക്തമാക്കുകയെന്നത് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട കാര്യമാണ്. വളാഞ്ചേരി പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പല ഘട്ടങ്ങളിലായി ശ്രമിച്ചതാണെങ്കിലും ആ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. മാലിന്യമുക്തമായ അന്തരീക്ഷം ഉറപ്പുവരുത്താനും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്താനും തദ്ദേശ സ്ഥാപന പരിധിയില്‍ വരുന്ന ഇടങ്ങളിലെ പാര്‍ക്കുകളും സിനിമ തിയറ്ററുകളും പരമാവധി പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളാക്കാനും ശ്രമിക്കണം. ബസ് സ്റ്റാൻഡ്, ബസ് വെയ്റ്റിങ് ഷെഡുകള്‍ തുടങ്ങിയവ മാലിന്യമുക്തമാക്കി കൂടുതല്‍ ജനോപകാരപ്രദമാക്കാനും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പ്രാദേശിക റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്ത് നന്നാക്കിയെടുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയാറാകണം. രാഷ്ട്രീയം മറന്ന് വികസനത്തിന് മുന്‍ഗണന നല്കുന്നതില് ശ്രദ്ധിക്കുന്ന, അധികാര വികേന്ദ്രീകരണം എന്ന ആശയത്തെ അതിെൻറ ശരിയായ രീതിയില്‍ പ്രയോഗവത്കരിക്കുന്നതിന് തയാറുള്ള സ്ഥാനാർഥികളെ വിജയിപ്പിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.