മസ്കത്ത്: സുൽത്താനേറ്റിലെ എല്ലാ മേഖലകളിലും ജോലി ചെയ്യുന്ന ഒമാനികൾക്കും അല്ലാത്തവർക്കും പ്രസവാവധി ഇൻഷുറൻസ് നടപ്പാക്കും.
ജൂലൈ 19ന് ആരംഭിക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് അറിയിച്ചു. ഇതനുസരിച്ച് പ്രസവത്തിന് മുമ്പുള്ള 14 ദിവസത്തേയും പ്രസവാനന്തരമുള്ള 98 ദിവസത്തേയും മുഴുവൻ ശമ്പളമാണ് പരിരക്ഷയായി നൽകുക. പ്രസവ സമയത്ത് ഭാര്യ മരിക്കുകയാണങ്കിൽ കുട്ടിയുടെ സംരക്ഷണത്തിനായി ഈ ആനുകൂല്യം ഭർത്താവിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.