മസ്കത്ത്: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം പ്രവാസ ലോകത്തും വിജയാരവം പടർത്തി. യു.ഡി.എഫ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഫലമറിയാനായി രാവിലെ മുതലേ ടി.വിക്കും മൊബൈൽ സ്ക്രീനിനും മുന്നിലായിരുന്നു പ്രവാസികൾ. പൊതു അവധി ദിനമായതിനാൽ പലർക്കും ഗുണകരമാകുകയും ചെയ്തു. ആദ്യ മണിക്കൂറിൽതന്നെ ചാണ്ടി ഉമ്മന്റെ മുന്നേറ്റം കണ്ടതോടെ യു.ഡി.എഫ് പ്രവർത്തകർ നേരത്തേതന്നെ ആഘോഷങ്ങളിലേക്ക് തിരിഞ്ഞു. ഭൂരിപക്ഷം 40,000ത്തിന് മുകളിൽ കടക്കുമോ എന്നതായി പിന്നീട് പലരുടെയും ചർച്ചകൾ.
ഇടതു സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും ധാർഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണ് ഈ ഫലമെന്നും കേരളത്തിലെ അവരുടെ ആണിക്കല്ലുകൾ ഇളകിത്തുടങ്ങിയെന്നും യു.ഡി.എഫ് അനുഭാവികൾ പറഞ്ഞു. എന്നാൽ, പുതുപ്പള്ളിയിലേത് സഹതാപ തരംഗമാണെന്നും സർക്കാറിന്റെ വിലയിരുത്തലല്ലെന്നും എൽ.ഡി.എഫ് അനുഭാവികളും ചൂണ്ടിക്കാട്ടി. ഒമാൻ ഒ.ഐ.സി.സി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ യു.ഡി.എഫിന്റെ വിജയം ആഘോഷിച്ച് ലഡു വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.