രാത്രി സഞ്ചാരവിലക്ക്​ നീട്ടൽ: സുപ്രീം കമ്മിറ്റി തീരുമാനമെടുക്കും -ഒമാൻ ആരോഗ്യ മന്ത്രി

മസ്​കത്ത്​: രാത്രി യാത്രാവിലക്ക്​ നീട്ടണമോ അതോ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തണമോയെന്ന വിഷയത്തിൽ സുപ്രീം കമ്മിറ്റി തീരുമാനമെടുക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. സുപ്രീം കമ്മിറ്റിയിലെ വിലയിരുത്തലിന്​ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്ന്​ ബി.ബി.സി അറബിക്ക്​ റേഡിയോക്ക്​ അനുവദിച്ച അഭിമുഖത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു.


രാജ്യത്ത്​ വർധിച്ചുവരുന്ന കോവിഡ്​ കേസുകൾ ആരോഗ്യ മേഖലയെ ഭാഗികമായി സ്​തംഭനാവസ്​ഥയിൽ എത്തിച്ചിരിക്കുകയാണ്​. മറ്റ്​ സേവനങ്ങൾ നൽകാനാകാത്ത സാഹചര്യമാണ്​ ഉള്ളത്​. മറ്റ്​ രാജ്യങ്ങളെ പോലെ ഒമാനിലും ആരോഗ്യ മേഖലയുടെ എല്ലാ ശേഷിയും സംവിധാനങ്ങളും കോവിഡ്​ രോഗികളുടെ പരിചരണത്തിനായാണ്​ വിനിയോഗിച്ചുവരുന്നത്​. മൊത്തം രോഗികളുടെ എണ്ണം കണക്കിലെടുക്കു​േമ്പാൾ മരണസംഖ്യ കുറവാണെന്നും ഡോ. അൽ സഇൗദി അഭിമുഖത്തിൽ പറഞ്ഞു. ഇൗ മാസം 24 വരെയാണ്​ രാത്രി സഞ്ചാരവിലക്ക്​ ഏർപ്പെടുത്തിയിട്ടുള്ളത്​.


കഴിഞ്ഞയാഴ്​ച നടന്ന സുപ്രീം കമ്മിറ്റി പത്രസമ്മേളനത്തിലും രാജ്യത്തെ കോവിഡ്​ വ്യാപനത്തെ കുറിച്ച്​ ആരോഗ്യ മന്ത്രി ആശങ്കയറിയിച്ചിരുന്നു. രോഗവ്യാപനം പ്രതിരോധിക്കാൻ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയും ആരോഗ്യ മന്ത്രി തള്ളികളഞ്ഞിരുന്നില്ല. സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ രാജ്യത്തിന്​ സാമ്പത്തികമായി വലിയ നഷ്​ടമുണ്ടാക്കുമെങ്കിലും എന്ത്​ ഫലം നേരിടേണ്ടിവന്നാലും ജനങ്ങളുടെ ജീവന്​ സംരക്ഷണം ഉറപ്പാക്കണമെന്നതാണ്​ സ​ുൽത്താ​െൻറ നിർദേശമെന്നാണ്​ ഡോ. അൽ സഇൗദി വാർത്താസമ്മേളനത്തിൽ പറഞ്ഞത്​. കഴിഞ്ഞ ഞായറാഴ്​ച ഒമാനിലെ ഗവർണറേറ്റുകളിലെ രാത്രി പൂർണ/ഭാഗിക സഞ്ചാര വിലക്ക്​ സംബന്ധിച്ച പഠനത്തിന്​ ആരോഗ്യ വകുപ്പ്​ പ്രത്യേക കമ്മിറ്റിക്ക്​ രൂപം നൽകിയിരുന്നു. രോഗപകർച്ച സംബന്ധിച്ച സൂചകങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയുമാണ്​ കമ്മിറ്റിയുടെ ദൗത്യം. ഇൗ കമ്മിറ്റിയുടെ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ്​ സുപ്രീം കമ്മിറ്റി തുടർ നടപടി സ്വീകരിക്കുകയെന്നും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT