ഒമാനിലെ കോവിഡ്​ സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ സുപ്രീം കമ്മിറ്റി യോഗം ചേർന്നപ്പോൾ​

ഒമാനിൽ എല്ലാ കോവിഡ്​ നിയന്ത്രണങ്ങളും ഒഴിവാക്കി

മസ്കത്ത്​: രാജ്യത്ത്​ കോവിഡ്​ മഹാമാരിയുമായി ബന്ധപ്പെട്ട്​ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും സുപ്രീം കമ്മിറ്റി എടുത്തുകളഞ്ഞു. ഞായറാഴ്ച ചേർന്ന കോവിഡ്​ അവലോകന യോഗത്തിലാണ്​ സുപ്രീം കമ്മിറ്റി ​ ഇതുസംബന്ധിച്ച്​ തീരുമാനം എടുത്തത്​.

അ​തേസമയം, എല്ലാവരും മഹാമാരിക്കെതിരെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന്​ നിർദേശിച്ചിട്ടുണ്ട്. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോയുള്ള ആളുകൾ വീട്ടിൽ തന്നെ കഴിയണം. മറ്റുള്ളവരുമായി ഇടകലരുന്നത്​ ഒഴിവാക്കണം. സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം.

പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു. സ്വദേശികളും വിദേശികളും ബൂസ്റ്റർ ഡോസുകൾ എടുക്കാൻ തയ്യാറാകണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.


Tags:    
News Summary - Supreme Committee lifts all Covid precautionary measures in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.