മസ്കത്ത്: തായ്ലൻറും പശ്ചിമേഷ്യയിലെ ജ്വല്ലറി വ്യാപാരവും ശക്തിപ്പെടുന്ന ബന്ധം എന്ന വിഷയത്തിൽ വെബിനാർ നടന്നു. തായ്ലൻറ് വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെൻറ് ഒാഫ് ഇൻറർനാഷനൽ ട്രേഡ് പ്രൊമോഷെൻറ (ഡി.െഎ.ടി.പി) ഉപവിഭാഗമായ തായ് ട്രേഡ് സെൻറർ ദുബൈയും ന്യൂ ജ്വല്ലറി ഗ്രൂപ്പ് ഇൻറർനാഷനലും ചേർന്നാണ് വെബിനാർ സംഘടിപ്പിച്ചത്.
ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് വൈസ് ചെയർമാൻ ചന്തു സിരോയ മോഡറേറ്ററായിരുന്നു. തായ്ലൻറിൽനിന്നും പശ്ചിമേഷ്യയിൽനിന്നുമുള്ള പ്രമുഖരും വെബിനാറിൽ സംസാരിച്ചു. 'മെന' മേഖലയിലെ തായ്ലൻറിെൻറ ഒന്നാം നമ്പർ വ്യാപാര പങ്കാളി യു.എ.ഇ ആണെന്ന് ദുബൈ തായ് ട്രേഡ് സെൻറർ ഡയറക്ടർ പനോത് പുണ്യഹോത്ര പറഞ്ഞു.
43 ശതമാനം ആഭരണങ്ങളും യു.എ.ഇയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. 66ാമത് ബാേങ്കാക്ക് ജെംസ് ആൻഡ് ജ്വല്ലറി പ്രദർശനം മാറ്റിവെച്ചതായും പകരം നവംബർ രണ്ട് മുതൽ നാല് വരെ പ്രത്യേക ഒാൺലൈൻ പ്രദർശനം നടത്തുമെന്നും പുണ്യ ഹോത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.