സലാല: ജനുവരി ഒന്ന് മുതൽ 31 വരെ ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന ‘തണലാണ് കുടുംബം’ കാമ്പയിൻ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖും ഡോ. സമീറ സിദ്ദീഖും മകൻ ഇഹ്സാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കാമ്പയിനോടനുബന്ധിച്ച് കുടുംബ സംഗമങ്ങൾ, ടേബിൾ ടോക്കുകൾ, വനിത മീറ്റുകൾ, ടീനേജ് സംഗമം, ഫ്ലാറ്റ് മീറ്റുകൾ, ഫാമിലി കൗൺസലിങ്, പ്രശ്നോത്തരി, ജനസമ്പർക്ക പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് കൺവീനർ പറഞ്ഞു.
നാട്ടിൽനിന്ന് വിശിഷ്ടാതിഥികൾ ഇതിനായി എത്തും. ഉദ്ഘാടന ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി, വനിത പ്രസിഡന്റ് റജീന, യാസ് പ്രസിഡന്റ് മൻസൂർ വേളം, കോ കൺവീനർ സാഗർ അലി, ടീൻസ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.