മസ്കത്ത്: എണ്ണവില ഉയർന്നതും സാമ്പത്തിക പരിഷ്കാരങ്ങളുടെയും പശ്ചാത്തലത്തിൽ ഇൗ വർഷത്തിെൻറ ആദ്യ പത്തുമാസത്തിൽ ബജറ്റ് കമ്മി 1.4 ശതകോടി റിയാലായി കുറഞ്ഞതായി കണക്കുകൾ. 2020 ജനുവരി-സെപ്റ്റംബർ കാലയളവിൽ രേഖപ്പെടുത്തിയ 2.44 ശതകോടി റിയാലിൽനിന്നും ഇൗ വർഷം 1.03 ശതകോടി റിയാലായാണ് രാജ്യത്തിെൻറ ബജറ്റ് കമ്മി കുറഞ്ഞിരിക്കുന്നത്.
58 ശതമാനമാണ് കുറെവന്ന് ധനമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. 2021ലെ ആദ്യ ഒമ്പതു മാസങ്ങളിൽ ഗവ.വരുമാനത്തിൽ 22.6 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇൗ വർഷം സെപ്റ്റംബർ വരെയുള്ള മൊത്തവരുമാനം 7.36 ശതകോടി റിയാലാണ്. കഴിഞ്ഞവർഷം ഇക്കാലയളവിൽ 6.01ശതകോടി റിയാലായിരുന്നു മൊത്തവരുമാനം. എണ്ണ വരുമാനത്തിലും നേട്ടമുണ്ടാക്കാനായി. ബാരലിന് 57.4 യു.എസ്. ഡോളറായിരുന്നു ശരാശരി വില.
മൊത്ത എണ്ണ വരുമാനം 3.90 ശതകോടി റിയാലായും വാതക വരുമാനം 1.42 ശതകോടി റിയാലായും വർധിച്ചതായി ധനമന്ത്രാലയത്തിെൻറ പ്രതിമാസ സാമ്പത്തിക പ്രകടന ബുള്ളറ്റിൻ പറയുന്നു.
എണ്ണവരുമാനത്തിൽ 28.6 ശതമാനത്തിെൻറയും വാതക വരുമാനത്തിൽ 38 ശതമാനത്തിെൻറ ഉയർച്ചയുമാണ് ഇൗ വർഷത്തെ ആദ്യ ഒമ്പതു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയത്. മാത്രമല്ല ഗവൺമെൻറിെൻറ നിലവിലെ വരുമാനം ഇൗ വർഷം സെപ്റ്റംബർ അവസാനത്തോടെ 45.2 ശതമാനം വർധിച്ച് രണ്ടു ശതകോടി റിയാലിലെത്തി. കഴിഞ്ഞവർഷം ഇക്കാലയളവിൽ 1.38 ശതകോടി റിയാലായിരുന്നു വരുമാനം.
വിവിധ സർക്കാർ നിക്ഷേപങ്ങളിൽനിന്ന് ലഭിച്ച 613.3 ശതകോടി രൂപയുടെ ലാഭവിഹിതം ഉൾപ്പെടുന്ന നികുതിയേതര വരുമാനം ഏകദേശം 1.03 ശതകോടി റിയാലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 2021ലെ ആദ്യ ഒമ്പതു മാസങ്ങളിൽ നികുതി, ഫീസ് വരുമാനം മൊത്തം 969.9 ദശലക്ഷം റിയാലാണ്. സെപ്റ്റംബർ അവസാനത്തോടെയുള്ള പൊതുചെലവ് 8.39 ശതകോടി റിയാലാണ്.
കഴിഞ്ഞവർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുേമ്പാൾ 0.74 ശതമാനത്തിെൻറ കുറവാണ്. 2020ൽ ഇക്കാലയളവിൽ 8.46 ശതകോടി റിയാലായിരുന്നു പൊതുചെലവ്.
രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും മറ്റും കണക്കിലെടുത്ത് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ അടുത്തിടെ സുൽത്താനേറ്റിെൻറ റേറ്റിങ്ങുകളിൽ മാറ്റം വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.