മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ഖദറയിൽ അൽ സലാമ പോളി ക്ലിനിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലിനിക്കിലെ വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും അടങ്ങുന്ന സംഘമാണ് രോഗികളെ പരിശോധിച്ചത്. രോഗികൾക്കുവേണ്ട മാർഗനിർദേശങ്ങളും മരുന്നുകളും ക്യാമ്പിൽ നൽകി. ദുരന്തമുഖത്ത് നിൽക്കുന്ന കുറച്ചുപേർക്കെങ്കിലും വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് അൽ സലാമ ഡയറക്ടർ സിദ്ദീഖ് തേവർതൊടി പറഞ്ഞു. ആവശ്യംവന്നാൽ ഇനിയും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.