മസ്കത്ത്: സലാലയെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന വാദി അനാർ ഡാമിന്റെ നിർമാണം 81 ശതമാനം പൂർത്തിയായി. 23 ദശലക്ഷം റിയാൽ ചെലവിൽ കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയമാണ് ഡാം നിർമിക്കുന്നത്. ഡാമിന് ചുറ്റുമുള്ള 87 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പെയ്യുന്ന മഴ വെള്ളം ഡാമിൽ ശേഖരിക്കാനാവും.
ഈ ഡാമിന്16 ദശലക്ഷം ഘനമീറ്റർ ജലം ഉൾക്കൊള്ളാനാള്ള ശേഷിയുണ്ടാകും. സലാലയിലെ പ്രധാന ഭാഗങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് രക്ഷിക്കാനും ചുറ്റുമുള്ള പർവ്വതങ്ങളിൽ നിന്ന് മഴ പെയ്യുമ്പോൾ കുത്തിയൊലിച്ച് എത്തുന്ന ജലം സംഭരിച്ച് വെക്കാനും ഡാമിന് കഴിയും.
1680 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഡാം നിർമിക്കുന്നത്. ഇതിന് മാലിന്യം ഒഴുകി പോവാൻ പ്രത്യേക വഴിയും 430 മീറ്റർ നീളത്തിൽ ജല നിർഗമന പാതയും ഉണ്ടാവും. കൂടാതെ ഉപരിതല ജല നിരപ്പും തടാകത്തിലെ ജലത്തിന്റെ അളവും ഡാമിന്റെ ചോർച്ചയും നിരീക്ഷിക്കാനുള്ള യന്ത്രവും സ്ഥാപിക്കും.
ഡാമിനടിയിലെ ചെളിമണ്ണിന്റെ അളവ് കണക്കാക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്. ഡാമിന് ചുറ്റും 1,610 കിലോ മീറ്റർ നീളത്തിൽ നാല് കിലോ മീറ്റർ ഉയരത്തിൽ മതിലും നിർമിക്കുന്നുണ്ട്. ഡാമിൽ അധികം വരുന്ന ജലം കടലിലേക്ക് ഒഴുക്കാനും കഴിയും. മഴ പെയ്യുമ്പോൾ ഒഴുകിയെത്തുന വെള്ളം സലാല തുറമുഖത്തെയും റെയ്സൂട്ട് വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിക്കാറുണ്ട്.
കഴിഞ്ഞ മഴകാലത്ത് വൻ നശനഷ്ടമാണ് വെള്ളപൊക്കം മൂല ഉണ്ടായത്. ഭാവിയിൽ ഇത്തരം പ്രയാസങ്ങൾ ഒഴിവാക്കാൻ ഈ ഡാമിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.