മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ വേർപാടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചതായി ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഒമാനിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും അധികൃതർ പ്രഖ്യാപിച്ചു. പതാക താഴ്ത്തികെട്ടും. ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകളിൽ മൂന്ന് ദിവസം അവധിയായിരിക്കും.
തിങ്കളാഴ്ചവരെയാണ് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫീസുകളും മറ്റും ചൊവ്വാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളെ സേവിക്കുന്നതിനും, സഹോദര രാജ്യമായി കുവൈത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിച്ച അറബ് നേതാക്കളിൽ ഒരാളായിരുന്നു ശൈഖ് നവാഫെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്ത് സർക്കാരിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരേതനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാനും കുവൈത്തിലെ സഹോദരങ്ങൾക്ക് വലിയ ക്ഷമയും ആശ്വാസവും നൽകാനും സർവശക്തനോട് പ്രാർഥിക്കുകയാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.