നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഒമാനിൽ നിര്യാതനായി

മസ്കത്ത്: പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. വടകര കരിമനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഹോണ്ട റോഡില്‍‌ ബില്‍ഡിങ്ങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത​ു വരികയായിരുന്നു.എട്ട് വർഷത്തോളമായി ഒമാനിലെത്തിയിട്ട്. പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു.പിതാവ്:ഗോപാലന്‍.മാതാവ്: നാരായണി.ഭാര്യ: സിന്ധു.മകന്‍. ഗോപു. നടപടികൾ പൂർത്തിയക്കി മൃദേഹം നാട്ടിലേക്ക് കൊണ്ടുപോകമൈന്ന് ബന്ധപ്പെട്ടവർ പറഞ്ഞ്.

Tags:    
News Summary - The expatriate died in Oman while returning home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.