മസ്കത്ത്: ജി.സി.സി ആരോഗ്യ മന്ത്രിമാർ ഒാൺലൈനിൽ അസാധാരണ യോഗം ചേർന്നു. വീണ്ടും രൂക്ഷമാകുന്ന കോവിഡ് സാഹചര്യങ്ങൾ പ്രതിരോധിക്കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആരോഗ്യ മന്ത്രി ഡോ. അഹ്മദ് മുഹമ്മദ് ആൽ സഇൗദിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പെങ്കടുത്തു. ജനിതക മാറ്റം വന്ന കോവിഡിെൻറ വ്യാപനവും പ്രധാന പ്രോേട്ടാകോളുകളും പ്രതിരോധ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ജി.സി.സി പൗരന്മാരുടെ രാജ്യങ്ങളിലേക്കുള്ള പ്രവേശന നടപടികളും യോഗം അവലോകനം ചെയ്തു.
ജനിതകമാറ്റം വന്ന കോവിഡിെന അതി ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ആൽ സഇൗദി യോഗത്തിൽ പറഞ്ഞു.
വാക്സിനും വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ സംയുക്ത ടെക്നികൽ, സ്ട്രക്ചറൽ സംവിധാനം രൂപവത്കരിക്കാൻ ഡോ. ആൽ സഇൗദി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.