മസ്കത്ത്: ആശങ്ക ജനിപ്പിച്ച് ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഉയരുന്നു. 25 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ചികിത്സയിലുള്ളവർ 154 ആയി. ഇതിൽ 50 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 50 ആകുന്നത്. 190 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,36,377 ആയി. 166 പേർക്ക് കൂടി രോഗം ഭേദമായി. 1,28,255 പേരാണ് ഇതുവരെ രോഗമുക്തരായത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,537 ആയി. പുതിയ രോഗികളിൽ 101 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്.
അതിനിടെ കോവിഡ് രോഗബാധിതരുമായി ബന്ധപ്പെട്ട പ്രോേട്ടാക്കോളിൽ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. ലബോറട്ടറി പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കമുണ്ടായവർ 14 ദിവസം െഎസൊലേഷനിൽ പോകണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രോഗിയുമായി സമ്പർക്കമുണ്ടായ അവസാന ദിവസം മുതലാണ് െഎസൊലേഷൻ കണക്കാക്കേണ്ടത്. ലബോറട്ടറി പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആയവർ ലക്ഷണങ്ങൾ കണ്ട ദിവസം മുതൽ പത്ത് ദിവസത്തേക്കാണ് െഎസൊലേറ്റ് ചെയ്യേണ്ടത്.
പത്ത് ദിവസത്തിന് ശേഷം 48 മണിക്കൂർ നേരത്തേക്ക് മരുന്നുകൾ ഉപയോഗിക്കാതെ പനിയില്ലാതിരിക്കുകയും മറ്റ് ലക്ഷണങ്ങൾ മെച്ചപ്പെടുകയും ചെയ്താലാണ് െഎസൊലേഷൻ അവസാനിച്ചതായി കണക്കാക്കുക. രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടായവർക്ക് ലക്ഷണങ്ങളുണ്ടെങ്കിൽ മുകളിൽ പറഞ്ഞ മാർഗനിർദേശങ്ങൾ തന്നെ പാലിക്കണം. ലക്ഷണങ്ങളില്ലാത്തവർക്ക് 14 ദിവസത്തിന് ശേഷം പി.സി.ആർ പരിശോധനയില്ലാതെ തന്നെ െഎസൊലേഷൻ അവസാനിക്കും.
വിദേശത്തുനിന്ന് വരുന്നവരുടെ െഎസൊലേഷൻ: ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തി
മസ്കത്ത്: വിദേശത്തുനിന്ന് ഒമാനിൽ എത്തുന്നവരുടെ െഎസൊലേഷൻ നിബന്ധനകളിൽ ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തി. വിമാനത്താവളത്തിൽവെച്ചുള്ള പി.സി.ആർ പരിശോധനയിൽ പോസിറ്റിവ് ആകുന്നവർക്ക് 10 ദിവസത്തെ െഎസൊലേഷൻ വേണം. പരിശോധന നടത്തിയ ദിവസം മുതലാണ് െഎസൊലേഷനായി കണക്കിലെടുക്കുക. പരിശോധന നെഗറ്റിവാണെങ്കിൽ ഒമാനിൽ എത്തിയ ദിവസം മുതൽ ഏഴു ദിവസം വരെയാണ് െഎസൊലേഷനായി കണക്കാക്കുക.
െഎസൊലേഷൻ കാലയളവിനിടയിൽ ലക്ഷണങ്ങൾ കാണുന്നപക്ഷം അംഗീകൃത ആരോഗ്യ സ്ഥാപനത്തിലെത്തി പി.സി.ആർ പരിശോധന നടത്തണം. ഇതിെൻറ റിസൽട്ട് നെഗറ്റിവാണെങ്കിൽ ഏഴു ദിവസം പൂർത്തീകരിച്ച് എട്ടാമത്തെ ദിവസം വീണ്ടുമൊരു പി.സി.ആർ കൂടി നടത്തണം. ഇതും നെഗറ്റിവ് ആണെങ്കിൽ െഎസൊലേഷൻ പൂർത്തീകരിച്ചതായി കണക്കാക്കി ആരോഗ്യ കേന്ദ്രത്തിലെത്തി ബ്രേസ്ലെറ്റ് അഴിക്കാവുന്നതാണ്. പോസിറ്റിവ് ആണെങ്കിൽ ലക്ഷണം കണ്ടതു മുതൽ 10 ദിവസം എന്ന കണക്കിന് െഎസൊലേഷനിൽ പോകണം. 10 ദിവസം പൂർത്തീകരിച്ചശേഷം 48 മണിക്കൂർ നേരത്തേക്ക് മരുന്നുകൾ ഉപയോഗിക്കാതെ പനിയില്ലാതിരിക്കുകയും മറ്റു ലക്ഷണങ്ങൾ മെച്ചപ്പെടുകയും ചെയ്താൽ െഎസൊലേഷൻ അവസാനിപ്പിക്കാം. പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാതെ െഎസൊലേഷൻ അവസാനിച്ചതായി കണക്കാക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.