മസ്കത്ത്: പിണറായി സർക്കാറിന്റെ ധാർഷ്ട്യത്തിനും വഴിനടക്കാനുള്ള അവകാശലംഘനത്തിനുമെതിരെ ഒ.ഐ.സി.സി ഒമാൻ-മത്ര റീജനൽ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമാധാനപരമായി സമരംചെയ്യുന്ന യു.ഡി.എഫ് പ്രവർത്തകരെ അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മത്ര റീജനൽ കമ്മിറ്റി പ്രസിഡന്റ് മമ്മൂട്ടി ഇടക്കുന്നം പറഞ്ഞു.എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന പിണറായിയുടെ ഏകാധിപത്യ നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഡ് ഹോക് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബിന്ദു പാലക്കൽ ചൂണ്ടിക്കാട്ടി.
കറുത്തവസ്ത്രവും മാസ്കും ധരിച്ചുചേർന്ന പ്രതിഷേധ യോഗത്തിന് സീനിയർ കോൺഗ്രസ് നേതാവ് മാത്യു മെഴുവേലി, മത്ര റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് വലിയവീട്ടിൽ, ജനറൽ സെക്രട്ടറി സജി ഇടുക്കി, സെക്രട്ടറിമാരായ സന്തോഷ് കൊട്ടാരക്കര, മനോജ് കായംകുളം, റിജോയ് ചവറ, എക്സിക്യൂട്ടിവ് അംഗങ്ങളായ മനാഫ് കോഴിക്കോട്, ഗോപി തൃശൂർ, ഷൈജു തിരുവല്ല, രാജീവ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
സലാല: കെ.പി.സി.സി ഓഫിസും കോൺഗ്രസ് ഓഫിസുകളും ആക്രമിച്ചതിനെതിരെ ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു യോഗം നടത്തിയത്. പ്രസിഡന്റ് സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബാബു കുറ്റ്യാടി, ദീപക് മോഹൻദാസ്, ട്രഷറർ അജിത് മജീന്ദ്രൻ, സെക്രട്ടറിമാരായ ഹരീഷ്, സാജൻ എന്നിവർ സംസാരിച്ചു. റിയാസ്, അരുൺ, ചാൾസ്, ടിജോ, അബൂബക്കർ, സദാനന്ദൻ, നിജേഷ് ചെരണ്ടത്തൂർ എന്നിവർ നേതൃത്വം നൽകി. വിജയ് സ്വാഗതവും ഷിജു ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.