ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മസ്കത്ത്: ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി പ്രസിഡന്‍റായി പി.കെ. സന്തോഷ്‌ കുമാർ ഒഞ്ചിയത്തെയും ജന. സെക്രട്ടറിയായി അജി ഹനീഫയെയും തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: കെ.പി. സോമൻ, ഡി. ഹരികുമാർ, റഫീഖ് പേരാവൂർ (വൈ.പ്രസി.), അജിത് മജീന്ദ്രൻ (ട്രഷ.), ധന്യ രാജൻ (വനിത സെക്ര.), ഹരീഷ് ചേർത്തല, ബിനോയ്‌ ജോസഫ്, സാജൻ കേശവൻ, വിജയകുമാർ, ബഷീർ മുഹമ്മദ്‌, ഷിജു ജോർജ്, പ്രവീൺ വടകര (സെക്ര.). കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ദീപക് മോഹൻദാസ്, ബാബു കുറ്റ്യാടി എന്നിവരെയും നോമിനേറ്റ് ചെയ്തതായി കെ.പി.സി.സി അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ്‌ സജി ഔസഫ് അറിയിച്ചു.

13 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രവർത്തകസമിതി യോഗത്തിൽ നിരീക്ഷകനായി പങ്കെടുത്ത അഡ്ഹോക് കമ്മിറ്റി അംഗം നിയാസ് ചെണ്ടയാട് അറിയിച്ചു.

Tags:    
News Summary - The OICC Salalah Regional Committee was reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.