മസ്കത്ത്: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നതിനാൽ പ്രവർത്തനം വിപുലമാക്കാൻ ഒ.െഎ.സി.സി. ഇതിെൻറ ഭാഗമായി ഒമാനിലെ വിവിധ ഭാഗങ്ങളിലുള്ള റീജനൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും പുതിയ സ്ഥലങ്ങളിൽ കമ്മിറ്റികൾ രൂപവത്കരിക്കാനും കഴിഞ്ഞ ദിവസം നടന്ന സമ്പൂർണ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മത്സര രംഗത്തുള്ള ഒ.ഐ.സി.സി അംഗങ്ങൾക്കും മുൻ ഭാരവാഹികൾക്കും പ്രചാരണ രംഗത്ത് സഹായങ്ങൾ നൽകുന്നതിനും ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസെൻറ അധ്യക്ഷതയിൽ ഒാൺലൈനിൽ നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രചാരണത്തിന് ഡിജിറ്റൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തും. പ്രചാരണത്തിെൻറ ഏകോപനത്തിന് അംഗങ്ങൾക്ക് ജില്ലകൾ തിരിച്ച് ചുമതലകൾ നൽകി. ഇവർ നാട്ടിലെ പ്രധാന പ്രവർത്തകരുമായും സ്ഥാനാർഥികളുമായും പ്രവർത്തനങ്ങൾ വിലയിരുത്തും. ഏറ്റവുമധികം പ്രവാസികൾ വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഈ തെരഞ്ഞടുപ്പിന് ഉള്ളതിനാൽ അതത് തദ്ദേശ സ്ഥാപനങ്ങളിലെ പ്രവാസി വോട്ടർമാരുമായി ആ മേഖലയിലെ ഒ.ഐ.സി.സി അംഗങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി നിരന്തര സമ്പർക്കം പുലർത്താനും യോഗം തീരുമാനിച്ചു.
ജില്ല തിരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി ശങ്കർപിള്ള കുമ്പളത്ത് ഏകോപിപ്പിക്കും. ഷാജഹാൻ, സജി ഔസേപ്പ്, ഷിഹാബുദ്ദീൻ ഓടയം, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, സഹീർ അഞ്ചൽ, മിഥുൻ ബാബു, സജി അടൂർ, സജീഷ് കുറ്റിയാടി, പ്രഭാകരൻ, മോഹൻകുമാർ എന്നിവർക്കാണ് വിവിധ ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നത്. കെ.പി.സി.സി സാമൂഹിക മാധ്യമ വിഭാഗം ഒമാൻ കോഓഡിനേറ്റർ നിതീഷ് മാണി സോഷ്യൽ മീഡിയ കാമ്പയിനുകൾ ഏകോപിപ്പിക്കുകയും ചെയ്യാൻ യോഗം തീരുമാനിച്ചു. തെരഞ്ഞെപ്പ് പ്രവർത്തനത്തിൽ പങ്കെടുക്കാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദിക്ക് ഹസ്സൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.