മസ്കത്ത്: കോവിഡ് മഹാമാരി സമ്പദ്ഘടനക്ക് ഏൽപിക്കുന്ന ആഘാതം കുറക്കാൻ ഒമാൻ കൈക്കൊണ്ട നടപടികൾക്ക് വാഷിങ്ടൺ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻറർനാഷനൽ ഫിനാൻസിെൻറ (െഎ.െഎ.എഫ്) പ്രശംസ. ധനകാര്യ മേഖലയിൽ നടപ്പാക്കിയ ഘടനാപരമായ മാറ്റങ്ങളടക്കമുള്ള കാര്യങ്ങൾ സമ്പദ്ഘടനയിൽ കോവിഡ് ഏൽപിച്ച ആഘാതം കുറക്കാൻ സഹായിച്ചു. പ്രതിസന്ധിഘട്ടത്തിൽ മാന്ദ്യത്തിലേക്ക് വീഴാതെ സമ്പദ്ഘടനയെ പിടിച്ചുനിർത്താൻ നടപ്പാക്കിയ സാമ്പത്തിക നയങ്ങൾക്ക് സാധിച്ചതായും െഎ.െഎ.എഫിെൻറ റിപ്പോർട്ടിൽ പറയുന്നു.
കോവിഡിെൻറ പ്രത്യാഘാതങ്ങൾ മുൻനിർത്തി കർശന ചെലവുചുരുക്കൽ നടപടികളാണ് കൈക്കൊണ്ടത്. മന്ത്രാലയങ്ങൾ തമ്മിൽ ലയിപ്പിക്കുന്നതിന് കൈക്കൊണ്ട നടപടിയാണ് ഇതിൽ പ്രധാനം. പൊതുചെലവിലും കുറവ് വരുത്തി. എണ്ണയിതര വരുമാനം വർധിപ്പിക്കാനും ശ്രമങ്ങൾ നടത്തി. 2021െൻറ ആദ്യ മാസങ്ങളിൽ മൂല്യവർധിത നികുതിയും അഞ്ച് ശതമാനം വരുമാന നികുതിയും നിലവിൽ വരും. അധിക എണ്ണയിതര വരുമാനത്തിെൻറ ആഭ്യന്തര ഉൽപാദനത്തിെൻറ രണ്ട് ശതമാനം തുക ഇൗ നികുതികളിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 43 ശതമാനമാണ് ചെലവഴിക്കുന്നതെന്ന് െഎ.െഎ.എഫിെൻറ 'മെന'മേഖലയിലെ ചീഫ് ഇക്കണോമിസ്റ്റ് ഗാർബിസ് ഇറാഡിയൻ പറയുന്നു. ഭൂരിപക്ഷം വരുന്ന വികസിത രാജ്യങ്ങളെയും വളരുന്ന സമ്പദ്ഘടനകളെയും അപേക്ഷിച്ച് നോക്കുേമ്പാൾ ഇത് ഉയർന്ന തുകയാണ്. ഒമാന് ഇനിയും ചെലവ് ചുരുക്കാനുള്ള സാധ്യതയുണ്ടെന്നും പൊതുനിക്ഷേപത്തിെൻറ കാര്യക്ഷമത വർധിപ്പിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
ചെലവ് ചുരുക്കലും നികുതി പരിഷ്കരണവും വഴി ഇൗ വർഷം ഒമാെൻറ ബജറ്റ് കമ്മിയിൽ കാര്യമായ കുറവ് വരുമെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ അന്താരാഷ്ട്ര നാണയനിധി (െഎ.എം.എഫ്) പുറത്തുവിട്ട റിപ്പോർട്ടുകളിലെ പ്രതീക്ഷിത സാഹചര്യങ്ങളേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ് ഒമാെൻറ സമ്പദ്ഘടനയുള്ളത്. െഎ.എം.എഫ് പ്രവചിച്ചതിനേക്കാൾ കുറവ് ബജറ്റ് കമ്മിയും ശുഭകരമായ സാമ്പത്തിക സാഹചര്യങ്ങളുമാണ് ഒമാനുള്ളതെന്നും െഎ.െഎ.എഫിെൻറ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.