മസ്കത്ത്: പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്ത് ഇന്ദിരാ വിരോധം മാത്രം രാഷ്ട്രീയ മൂലധനമാക്കിയവർ പോലും ഇന്ന് ഇന്ദിരഗാന്ധിയെപ്പോലെ ഒരു ഭരണാധികാരിയെ ആത്മാർഥമായി ആഗ്രഹിക്കുന്ന കാലത്തിലൂടെയാണ് വർത്തമാനകാല ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ദിരഗാന്ധിയുടെ രക്തസാക്ഷി ദിനത്തിെൻറ ഭാഗമായി ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ദിരഗാന്ധിയെപ്പോലുള്ള ഭരണാധികാരികളുള്ള സമയത്ത് ഇന്ത്യ അകത്ത് നിന്നോ പുറത്തു നിന്നോ ഒരു ഭീഷണിയും നേരിട്ടിട്ടില്ല. . ഇന്ത്യ കണ്ട ഏറ്റവും ജനകീയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും കരുത്തുള്ള പ്രധാനമന്ത്രി ഇന്ദിരഗാന്ധിയും ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്ഥാനമുറപ്പിക്കാനുള്ള അമേരിക്കയുടെയും ചൈനയുടെയും ശ്രമങ്ങളെ ചെറുത്തുതോൽപിച്ചത് ഇന്ദിരഗാന്ധി ആയിരുന്നെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി അധ്യക്ഷൻ സിദ്ദീക്ക് ഹസൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി ശങ്കർ പിള്ള കുമ്പളത്ത്, ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, െഎ.ഒ.സി ഒമാൻ പ്രസിഡൻറ് ഡോക്ടർ ജെ.രത്നകുമാർ, വൈസ് പ്രസിഡൻറ് ഹൈദ്രോസ് പതുവന, സജി ഔസേഫ്, എൻ.ഒ. ഉമ്മൻ, മുൻ ഗ്ലോബൽ മെംബർ മാന്നാർ അയൂബ്, ജോളി മേലേത്ത്, നസീർ തിരുവത്ര, അനീഷ് കടവിൽ ,മാത്യൂസ് തോമസ് എന്നിവരും സംസാരിച്ചു. സൂം വെബിനാറിൽ നടന്ന പരിപാടി ജോയൽ ജിജോ, ജുവാനാ ജിജോ എന്നിവരുടെ പ്രാർഥനയോടെയാണ് ആരംഭിച്ചത്. കെ.പി.സി.സി സോഷ്യൽ മീഡിയ ഒമാൻ കോ ഓഡിനേറ്റർ നിതീഷ് മാണി സ്വാഗതവും നാഷനൽ സെക്രട്ടറി റിസ്വിൻ ഹനീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.