മസ്​കത്തിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

മസ്​കത്ത്​: മസ്​കത്തിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. റാന്നി ഒഴുവൻപാറ എടശ്ശേരിൽ തോമസ്‌ ജോസഫ് (ജയ്മോൻ-54) ആണ്​ മരിച്ചത്​. മസ്​കത്തിനടുത്ത്​ മിസ്​ഫയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം.

നടക്കാനിറങ്ങിയപ്പോൾ സ്വദേശിയുടെ കാർ പിന്നിൽ നിന്ന്​ വന്ന്​ ഇടിക്കുകയായിരുന്നു. സംഭവ സ്​ഥലത്ത്​ വെച്ചുതന്നെ മരണപ്പെട്ടു. 12 വർഷമായി ഒമാനിലുള്ള തോമസ്​ ജോസഫ്​ ഗൾഫാർ കമ്പനിയിലെ ഉദ്യോഗസ്​ഥനായിരുന്നു. ഭാര്യ: റീന തോമസ്​. മക്കൾ: ​െഎഡ, ​െഎറിൻ, ആൽബിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.