ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ മൂ​ന്ന് ക​ന്നു​കാ​ലി വി​ൽ​പ​ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ന്നു

ദോ​ഫാ​റി​ൽ മൂ​ന്ന് ക​ന്നു​കാ​ലി വി​ൽ​പ​ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി

മ​സ്ക​ത്ത്: ആ​രോ​ഗ്യ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി മൂ​ന്ന് ക​ന്നു​കാ​ലി വി​ൽ​പ​ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി. ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ച് ആ​രോ​ഗ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ക​ന്നു​കാ​ലി​ക​ളെ​യും ആ​ടു​ക​ളെ​യും വി​ൽ​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​​ശോ​ധ​ന​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

അ​ന​ധി​കൃ​ത ക​ശാ​പ്പ് ത​ട​യു​ന്ന​തി​നും ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. പൊ​തു​ജ​നാ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Three cattle selling establishments closed in Dhofar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.