മസ്കത്ത്: യമനിലെ യു.എസ് പ്രത്യേക പ്രതിനിധി ടിം ലെൻഡർകിങ്ങുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ചർച്ച നടത്തി. യു.എൻ ജനറൽ അസംബ്ലിയുടെ 79ാമത് സെഷനിൽ പങ്കെടുക്കാനെത്തിയ വേളയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യമൻ സമാധാനത്തിനുള്ള ഒമാന്റെ പ്രതിജ്ഞബദ്ധത സയ്യിദ് ബദർ കൂടിക്കാഴ്ചയിൽ ആവർത്തിച്ചു.
യുദ്ധത്തിൽ തകർന്ന ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകൾ നടത്തി. യമനിൽ ദീർഘകാല സമാധാനവും സുസ്ഥിരതയും ഐക്യവും കൈവരിക്കുന്നതിനായി രാഷ്ട്രീയ ചർച്ചകൾക്ക് മുൻഗണന നൽകുന്ന ഒമാന്റെ നിലപാടിനെ ടിം ലെൻഡർകിങ് അഭിനന്ദിച്ചു. ദിവസങ്ങൾക്ക് മുമ്പ് യമനിലേക്കുള്ള യു.എൻ. പ്രത്യേക പ്രതിനിധി ഹാന്‍സ് ഗ്രണ്ട്ബെര്ഗുമായും മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.