കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന​ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിൽസയിലിരുന്ന തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ മരിച്ചു. കൊടുങ്ങല്ലൂർ മതിലകം വള്ളിവട്ടം സ്വദേശി അകളിപറമ്പിൽ അയ്യപ്പൻകുഞ്ഞി​െൻറ മകൻ രാജൻ (55) ആണ്​ മരിച്ചത്​.

സൂറിൽ കോഫി ഷോപ്പ് നടത്തിവന്നിരുന്ന രാജനെ അസുഖത്തെ തുടർന്ന് ജൂലൈ 17നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രോഗം മൂർച്​ഛിച്ചതിനെ തുടർന്ന് വെൻറിലേറ്ററിൽ ആയിരുന്നു.

മാതാവ്: കുഞ്ഞിക്കാളി. ഭാര്യ: സീന രാജൻ. മക്കൾ: നയന, നിവേദ്യ. സഹോദരൻ അനിൽ കുമാർ സൂറിൽ കോഫി ഷോപ്പ് നടത്തുകയാണ്​.

Tags:    
News Summary - thrissur native covid death in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.