മസ്കത്ത്: ടൂറിസം നിക്ഷേപ പദ്ധതികൾക്കായുള്ള അനുമതികൾ വേഗത്തിലാക്കാൻ ഏകജാലക സംവിധാനം തുടങ്ങുന്നതിനുള്ള നടപടികൾ ടൂറിസം മന്ത്രാലയം ആരംഭിച്ചു. സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ നിർേദശങ്ങളുടെ ഭാഗമായാണ് ഏകജാലക സംവിധാനം. ഇൗവർഷം അവസാനത്തോടെ ഏകജാലക സംവിധാനം പൂർണമായി പ്രവർത്തനക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.
ദിവാൻ ഒാഫ് റോയൽ കോർട്ടിനാണ് ‘എൻഹാൻസ് ആപ്ലിക്കൻറ് സർവിസസ് ഫോർ ഒാൾ ടൂറിസം റിലേറ്റഡ് പ്രോജക്ട്സ്’ എന്ന പേരിലുള്ള പുതിയ ഏകജാലക സംവിധാനത്തിെൻറ പ്രവർത്തന മേൽനോട്ടം. പദ്ധതികളുടെ സുരക്ഷിതമായ അനുമതി ഉറപ്പാക്കുന്നതിനായി വ്യക്തമായതും സുതാര്യതയുള്ളതുമായ പ്രവർത്തന നടപടിക്രമങ്ങളാകും ഏകജാലക സംവിധാനത്തിന് ഉണ്ടാവുകയെന്ന് ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ റിപ്പോർട്ടിൽ പറയുന്നു. ചുവപ്പുനാടകൾ ഒഴിവാക്കി അപേക്ഷകളിൽ അനുമതി വേഗത്തിലാക്കുകയാണ് ലക്ഷ്യം.
സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള ‘തൻഫീദ്’ പദ്ധതിയുടെ ഭാഗമായി നടന്ന ടൂറിസം ലാബിൽ ടൂറിസം നിക്ഷേപങ്ങളുടെ ലൈസൻസിങ്, അനുമതി നടപടിക്രമങ്ങളിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും പങ്കാളിത്തം നിശ്ചയിച്ചുനൽകിയിരുന്നു. റോയൽ ഒമാൻ പൊലീസ്, ഭവനമന്ത്രാലയം, മസ്കത്ത്-ദോഫാർ നഗരസഭകൾ, പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം, റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് റിസോഴ്സസ് മന്ത്രാലയം എന്നിവയുമായി സർവിസ്തല കരാറുകളിൽ ഏർപ്പെടാൻ ടൂറിസം മന്ത്രാലയത്തോട് നിർദേശം നൽകിയിരുന്നു. ഇതു പ്രകാരമുള്ള കരാറുകളിൽ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു.
ഇതോടെ, ഒാരോ അപേക്ഷയിലും ബന്ധപ്പെട്ട അധികൃതർ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കേണ്ടിവരും. ഒറ്റ നക്ഷത്രം മുതൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ വരെയുള്ളവയുടെ അപേക്ഷയിൽ പരമാവധി 27 പ്രവൃത്തിദിനങ്ങൾക്കുള്ളിൽ അനുമതി ലഭിക്കും. ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷകളിൽ പരമാവധി 92 ദിവസത്തിനുള്ളിലും തീരുമാനമുണ്ടാകും. അപേക്ഷകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മതിയായ മാർഗനിർദേശങ്ങൾ നൽകുന്നതിനും സംവിധാനമുണ്ടാകും. ഏകജാലക സംവിധാനം പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കുന്നതിനായി സാേങ്കതിക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.