മസ്കത്ത്: ടൂറിസം മേഖലക്ക് ഉണർവ് പകരാൻ ലക്ഷ്യമിട്ട് ഒമാെൻറ വിവിധ ഭാഗങ്ങളിൽ ടൂറിസം ഇൻഫർമേഷൻ സെൻററുകൾ സ്ഥാപിച്ചു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ഖ സബ് തുറമുഖം, ദിബ്ബ തുറമുഖം, സുൽത്താൻ ഖാബൂസ് തുറമുഖം, അൽ വജാജ, വാദി അൽ ജിസി, ഹഫീത്ത്, ഖസബിലെ അൽ ദറ, ജബൽ അഖ്ദറിലെ തിവി അൽ സഅ്ദാ, സലാല-സുഹാർ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലാണ് ഇൻഫർമേഷൻ സെൻററുകൾ ഉള്ളത്. മൊത്തം 12 ഇടങ്ങളിലായാണിത്. ടൂറിസം മന്ത്രാലയത്തിെൻറ പ്രതിനിധികളാണ് ഇൗ സെൻററുകളിലുള്ളത്.
വിനോദസഞ്ചാര ആകർഷണങ്ങളെ കുറിച്ച വിവരങ്ങൾ, വിവിധ മേഖലകളിൽ ലഭ്യമായ സേവനങ്ങൾ, സുരക്ഷാ മാർഗ നിർദേശങ്ങൾ എന്നിവ സെൻററുകളിൽ ലഭിക്കും. വിവിധ സ്ഥലങ്ങളുടെ ഭൂപടങ്ങളും ബ്രോഷറുകളും ഇവിടെയുണ്ടാകും. ഒമാനിൽ പാലിക്കേണ്ട വസ്ത്രധാരണ രീതി, ഫോേട്ടാഗ്രഫി നിയന്ത്രണങ്ങൾ തുടങ്ങിയ വിവരങ്ങളും ഇവിടെ ലഭിക്കും. സെൻററുകളിലെ ജീവനക്കാർക്ക് മികച്ച രീതിയിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.