മസ്കത്ത്: മരുഭൂ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും അതിശയങ്ങൾ ഒളിപ്പിച്ചുവെച്ച് പരന്നുകിടക്കുന്ന മരുഭൂമിയെ അടുത്തറിയാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുന്നതിനുമായി സർക്കാർ നടപ്പാക്കുന്ന വൈവിധ്യ ടൂറിസം പദ്ധതിയിലേക്ക് മൂന്ന് പ്രദേശങ്ങളെ ഉൾപ്പെടുത്തി.
ആദ്യഘട്ടമെന്നോണം ഷർഖിയയിലെ മൂന്ന് പ്രദേശങ്ങളെ ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് ടൂറിസം മന്ത്രി അഹ്മദ് ബിൻ നാസർ അൽ മഹ്രിസി ഉത്തരവ് പുറപ്പെടുവിച്ചു.
ഷഗത് മരീഖ് ഏരിയ (16,014,892 ചതുരശ്ര മീറ്റർ), ഷഗത് ദൽമ, ഗൽഫീദ്, തർമദിയ എന്നിവ ഉൾപ്പെടുന്ന പ്രദേശം (157,852,896 ചതുരശ്ര മീറ്റർ), ഷഗത് ഷൗഗബ് ഏരിയ (302,761,963 ചതുരശ്ര മീറ്റർ) എന്നിവയാണ് മരുഭൂ ടൂറിസം ഭൂപടത്തിലിടം നേടിയ പ്രദേശങ്ങൾ. വടക്കൻ ഷർഖിയ മുതൽ തെക്കൻ ഷർഖിയ സൗത്ത്, അൽ വുസ്ത ഗവർണറേറ്റ് വരെ നീളുന്ന മണൽ പ്രദേശത്തെ ഒരു വിനോദസഞ്ചാര മേഖലയായി കണക്കാക്കിയിരിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.