മസ്കത്ത്: സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതി പ്രകാരം രാജ്യത്ത് കൂടുതൽ തൊഴിലവ സരങ്ങൾ സൃഷ്ടിക്കപ്പെടുന്ന മേഖലകളിൽ ഒന്നാണ് വിനോദസഞ്ചാരമേഖല. വരും വർഷങ്ങള ിലും ടൂറിസം മേഖല തന്നെയാകും ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നെന്ന് ലോക ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിെൻറ ഏറ്റവും പുതിയ പഠന റിപ്പോർട്ട് പറയുന്നു. അടുത്ത പത്തുവർഷ കാലയളവിനുള്ളിൽ 50,000 തൊഴിലവസരങ്ങളാകും പുതുതായി ഇൗ മേഖലയിൽ സൃഷ്ടിക്കപ്പെടുക. നിലവിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിൽ 2.09 ലക്ഷം പേരാണ് പ്രവർത്തിക്കുന്നത്. 2029ഒാടെ ഇത് 2.60 ലക്ഷമായി ഉയരുമെന്ന് റിപ്പോർട്ട് പറയുന്നു. 25 മേഖലകളിലായുള്ള 185 രാജ്യങ്ങളിലെ സാമ്പത്തിക മേഖലകളിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ പങ്കാളിത്തം സംബന്ധിച്ചുള്ളതാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒമാനിലെത്തിയ വിദേശ സഞ്ചാരികൾ 1.21 ശതകോടി റിയാലാണ് ഒമാൻ സമ്പദ്വ്യവസ്ഥയിൽ ചെലവഴിച്ചത്. ഇന്ത്യയിൽ നിന്നാണ് കഴിഞ്ഞവർഷം കൂടുതൽ വിദേശസഞ്ചാരികൾ ഇന്ത്യയിലെത്തിയത്. 19 ശതമാനം സഞ്ചാരികളാണ് ഇന്ത്യയിൽനിന്ന് എത്തിയത്. യു.എ.ഇയിൽനിന്ന് 11 ശതമാനം പേരും എത്തി.
സഞ്ചാരികൾ ചെലവഴിച്ച പണത്തിെൻറ 68 ശതമാനവും വിനോദ പ്രവർത്തനങ്ങൾക്കാണ്. 32 ശതമാനമാണ് ബിസിനസ് മേഖലയുടെ വിഹിതം. ഇൗ വർഷം വിവിധ രാജ്യങ്ങളിൽനിന്നുള്ള 2.8 ദശലക്ഷം സഞ്ചാരികൾ ഒമാൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ആഗോളതലത്തിലുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) 10.4 ശതമാനമാണ് ട്രാവൽ മേഖലയുടെ മാത്രം പങ്കാളിത്തം. 319 ദശലക്ഷം തൊഴിലും ഇൗ മേഖലയിൽ ലഭ്യമായി. മൊത്തം ആഗോള തൊഴിൽ ലഭ്യതയുടെ പത്ത് ശതമാനമാണിത്. അടുത്ത 10 വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നൂറ് ദശലക്ഷം അധികജോലികൾ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷം പുതുതായി ഉണ്ടായ ഒാരോ അഞ്ച് ജോലിയിലും ഒന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലാണ്. അടുത്ത ദശാബ്ദത്തിൽ പുതുതായി ഉണ്ടാകുന്ന ഒാരോ നാല് ജോലിയിലും ഒന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലായിരിക്കും. വിമാനയാത്ര നിരക്കുകളിലെ കുറവും മറ്റും മൂലം വിദേശയാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതും മറ്റും ഇൗ മേഖലക്ക് ഗുണകരമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.