അ​പ​ക​ട​ത്തി​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

ദാ​ഖി​ലി​യ​യി​ൽ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മ​ര​ണം

മ​സ്ക​ത്ത്: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ബി​ർ​ക​ത്ത് അ​ൽ മൗ​സി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ഏ​ത് രാ​ജ്യ​ക്കാ​രാ​ണെ​ന്ന വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. ര​ണ്ടു​പേ​ർ സം​ഭ​വ സ്ഥ​ല​ത്തും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അം​ഗ​ങ്ങ​ളെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളാ​ണു​ള്ള​ത്. ബ​സി​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. മ​സ്‌​ക​ത്തി​ൽ​നി​ന്ന് 130 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ബി​ർ​ക​ത്ത് അ​ൽ മൗ​സ്.

Tags:    
News Summary - truck-bus collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.