മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. അഗ്രികള്‍ച്ചര്‍ ആൻഡ് ഫിഷറീസ് െഡവലപ്മെന്റ് ഫണ്ടിന്റെ പങ്കാളിത്തത്തോടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഡയറക്ടറേറ്റ് ജനറല്‍ ആണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ആദ്യ ഘട്ടത്തില്‍ 1.4 ഏക്കര്‍ സ്ഥലത്ത് ആറ് ടണ്‍ പുതിയ ജൈവ മഞ്ഞള്‍ ഉൽപാദിപ്പിച്ചു.
രണ്ടാം ഘട്ടത്തില്‍ 25 ടണ്‍ വരെ മഞ്ഞള്‍ വിളവെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥലം തയാറാക്കുന്നതടക്കമുള്ള ജോലികളിൽ കർഷകർ ദിവസങ്ങൾക്ക് മുന്നേ തുടക്കമിട്ടിരുന്നു. ആദ്യ ഘട്ടത്തിൽ, സലാല, താഖ, ധാൽകുട്ട്, റഖ്യുത് എന്നീ നാല് വിലായത്തുകളിലായി 12 ഗ്രാമങ്ങളാണ് പദ്ധതി നടപ്പാക്കിയിരുന്നത്. സാമ്പത്തിക മൂല്യമുള്ള തനത് വിളയായി ഗവർണറേറ്റിൽ മഞ്ഞൾ കൃഷി സ്ഥിരപ്പെടുത്തുന്നതിന് കർഷകരെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.