മസ്കത്ത്: നവമാധ്യമങ്ങളിൽ ഒമാനിൽ ഏറ്റവും പ്രചാരമുള്ള ട്വിറ്ററിലൂടെയുള്ള ബാങ്ക് ഇടപാടുകൾ വൈകാതെ യാഥാർഥ്യമാകുമെന്ന് നാഷനൽ ബാങ്ക് ഒാഫ് ഒമാൻ സി.ഇ.ഒ അഹമ്മദ് അൽ മുസൽമി. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഒന്നിലധികം ഇ-ബാങ്കിങ് സേവനങ്ങൾ ഉൾക്കൊള്ളുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്. ഇത് യാഥാർഥ്യമാകുന്നതോടെ അക്കൗണ്ടിലെ നീക്കിയിരിപ്പിനെ കുറിച്ച് ഒരു ട്വീറ്റിലൂടെ അറിയാൻ കഴിയുമെന്ന് അൽ മുസൽമി പറഞ്ഞു.
യുവ സാേങ്കതിക വിദഗ്ധരുടെ സഹകരണത്തോടെയുള്ള ബാങ്കിെൻറ ഇന്നൊവേഷൻ ലാബായ ‘ഇബ്തികാറി’ലാണ് ഇത്തരം ഉൽപന്നങ്ങൾ പിറവിയെടുക്കുന്നത്. ഉപഭോക്തൃ സൗഹൃദമായ ആപ്ലിക്കേഷനും ‘ഇബതികാറി’ലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പണം ട്രാൻസ്ഫർ ചെയ്യൽ, ലോൺ ലഭ്യത തുടങ്ങിയ വിവരങ്ങൾ ഏറെ എളുപ്പത്തിൽ നിങ്ങളുടെ വിരൽ തുമ്പിൽ ലഭ്യമാക്കുന്നതാണ് ഇൗ ആപ്ലിക്കേഷൻ.
സാേങ്കതികതയുടെ അധിക ഉപയോഗം ബാങ്കിങ് മേഖലയിൽ സൈബർ ആക്രമണ സാധ്യത വർധിപ്പിക്കുന്നത് കണക്കിലെടുത്ത് പ്രതിരോധ നടപടികൾക്ക് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ബാങ്കിങ് മേഖലയിൽ നൂതന സാേങ്കതിക ഉൽപന്നങ്ങൾ വികസിപ്പിെച്ചടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എൻ.ബി.ഒയുടെ ആഭിമുഖ്യത്തിൽ അടുത്തിടെ ഒമാനിലെ ആദ്യ ഹാക്കത്തൺ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.