മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ രണ്ട് പ്രവാസികൾ കൂടി മരിച്ചു. 54ഉം 67 വയസും പ്രായമുള്ളവരാണ് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച ഉച്ചയോടെ അറിയിച്ചു. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. തിങ്കളാഴ്ച രാവിലെ 46 വയസുകാരനായ പ്രവാസി മരണപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഒരു ദിവസം മൂന്ന് മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരിച്ചവരിൽ രണ്ട് മലയാളികളടക്കം 17 പേർ പ്രവാസികളും എട്ടുപേർ സ്വദേശികളുമാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന എട്ടാമത്തെ മരണമാണിത്. ഇതിൽ ഒരു മലയാളിയടക്കം ആറുപേരും പ്രവാസികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.