മസ്‌കത്ത്: കോവിഡ് ബാധിച്ച് കൊല്ലം, ആലപ്പുഴ സ്വദേശികൾ ഒമാനിൽ മരിച്ചു. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അമ്പു സുരേന്ദ്രൻ (39) ആണ് മരിച്ചവരിൽ ഒരാൾ. റോയൽ ആശുപത്രിയിലായിരുന്നു മരണം. എസ്.എൻ കോളജിലെ മുൻ പ്രൊഫസർ സുരേന്ദ്രെൻറയും ഗീതയുടെയും മകനാണ്. ഭാര്യ: ശ്രുതി രാജ് (ഡോക്ടർ, കോട്ടക്കൽ ആര്യവൈദ്യശാല മസ്‌കത്ത്). മക്കൾ: ഹൃദയ, കാർത്തിക. സഹോദരി: ചിഞ്ചു സുരേന്ദ്രൻ.
ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി കൈതാത്ത് തറയിൽ ഗോപാലകൃഷ്ണെൻറ മകൻ പി.ജി പ്രകാശ് പിള്ള (52) ആണ് മരിച്ച രണ്ടാമത്തെയാൾ. നിസ്‌വ ആശുപത്രിയിലായിരുന്നു അന്ത്യം. ഇസ്കിയിൽ ടയർ കട നടത്തിവരികയായിരുന്നു. മാതാവ്: പൊന്നമ്മ. ഭാര്യ: ലത. മക്കൾ: അശ്വതി, അപർണ. സഹോദരി: പ്രീത ശിവദാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.