ബു​റൈ​മി​യി​ൽ ര​ണ്ട്​ സ്​​ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു

മ​സ്​​ക​ത്ത്​: ബു​റൈ​മി​യി​ൽ ര​ണ്ട്​ സ്​​ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പ്ര​തി​ക​ളെ​ന്ന്​ സം​ശ​യി​ക്ക​പ്പെ​ടു​ന്ന ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ഒ​രേ രാ​ജ്യ​ക്കാ​രാ​ണ്​ പ്ര​തി​ക​ളും കൊ​ല്ല​​​പ്പെ​ട്ട​വ​രും. അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡും കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​​മെൻറും സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ബു​റൈ​മി ഇ​ബ്രാ​ഹീം മാ​ർ​ക്ക​റ്റി​ന്​ പി​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ബു​റൈ​മി​യി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി പ​റ​ഞ്ഞു. നാ​ലു​ദി​വ​സ​ത്തോ​ള​മാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ​നി​ന്ന്​ ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.