മസ്കത്ത്: പോസ്റ്റൽ, അനുബന്ധന സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് കൃത്യമായ ലൈസൻസ് ഉണ്ടായിരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും ടെലി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നവർ ഉടൻ അവസാനിപ്പിച്ച് അനുമതിക്കായി അപേക്ഷിക്കണം. അനധികൃതമായി സേവനം നൽകുന്നത് പോസ്റ്റൽ സർവിസ് റെഗുലേറ്ററി നിയമപ്രകാരം കുറ്റകരമായ കാര്യമാണ്.
ആയിരം റിയാലാണ് നിയമലംഘനത്തിന് പിഴ. പിഴസംഖ്യ ഒരുലക്ഷം റിയാൽ വരെയായി ഉയരുകയും ചെയ്യാം.
25 കിലോഗ്രാം വരെ ഭാരമുള്ള രേഖകൾ, പാർസലുകൾ, സാധനങ്ങൾ, പാേക്കജുകൾ എന്നിവ ഉപഭോക്താവിന് നേരിട്ട് എത്തിച്ചുനൽകുന്നതാണ് പോസ്റ്റൽ സർവിസിെൻറ ഗണത്തിൽപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.