യു​നൈ​റ്റ​ഡ്‌ ക​പ്പ്‌ സു​നി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി 26ന്

​മ​സ്ക്ക​ത്ത്‌: യു​നൈ​റ്റ​ഡ്‌ കേ​ര​ള എ​ഫ്.​സി ​​കെ.​എം.​എ​ഫ്.​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന യു​നൈ​റ്റ​ഡ്‌ ക​പ്പി​ന്‍റെ മൂ​ന്നാ​മ​ത്‌ പ​തി​പ്പ് ജ​നു​വ​രി 26ന്​ ​ന​ട​ക്കും.​ അ​ന്ത​രി​ച്ച ഒ​മാ​നി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ താ​ര​മാ​യി​രു​ന്ന സു​നി​ലി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ത്തു​ന്ന​തെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ന്‍റെ കി​ക്കോ​ഫ്‌ ക​ർ​മം സു​നി​ലി​ന്റെ മ​ക​നാ​ണ്​ നി​ർ​വ​ഹി​ക്കു​ക. ഒ​മാ​നി​ലെ പ്ര​മു​ഖ 16 ടീ​മു​ക​ളെ നാ​ല്​ ഗ്രൂ​പ്പാ​യി തി​രി​ച്ചാ​ണു മ​ത്സര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌. വി​ജ​യി​ക​ൾ​ക്ക്‌ ട്രോ​ഫി​യും ക്യാ​ഷും സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള ജൂ​നി​യ​ർ ടീ​മി​ൽ​നി​ന്ന് തു​ട​ങ്ങി​യ സു​നി​ൽ 2014മു​ത​ൽ ഒ​മാ​നി​ലെ യു​നൈ​റ്റ​ഡ്‌ കേ​ര​ള എ​ഫ്.​സി​യു​ടെ ക​ളി​ക്കാ​ര​നായി​രു​ന്നു. ഒ​മാ​നി​ൽ ത​ന്നെയുള്ള മ​റ്റു ക്ല​ബു​ക​ൾ​ക്ക്‌ വേ​ണ്ടി ക​ളി​ച്ച അ​ദ്ദേ​ഹം നി​ര​വ​ധി കി​രീ​ട​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചു.

Tags:    
News Summary - United Cup Sunil Memorial Trophy on 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.