മസ്കത്ത്: വടക്കൻ ശർഖിയയിൽ വാണിജ്യസ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന കാമ്പയിൻ പുരോഗമിക്കുന്നു. ഇബ്ര വിലായത്തിൽ ആരോഗ്യ നിയന്ത്രണ വകുപ്പും മുനിസിപ്പൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ സ്ഥാപനം അടച്ചുപൂട്ടി. ഉപഭോഗത്തിന് യോഗ്യമല്ലാത്ത 7,000ത്തിലധികം ഭക്ഷ്യ-ആരോഗ്യ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി വടക്കൻ ശർഖിയ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.