മസ്കത്ത്: പുനരധിവാസകേന്ദ്രത്തിൽ ഭിന്നശേഷി കുട്ടികൾക്കുനേരെയുണ്ടായ ശാരീരികപീഡനത്തിനെതിരെ നടപടിയെടുത്തതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനി അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ നിർദേശിക്കുകയും ചെയ്തു.
കേന്ദ്രത്തിൽ ജോലിചെയ്യുന്ന സ്പെഷലിസ്റ്റുകൾ കുട്ടികൾക്കുനേരെ നടത്തുന്ന ശാരീരിക പീഡനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിയുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. സംഭവങ്ങളുടെ വിശദാംശങ്ങളറിയാൻ പ്രത്യേക സംഘം കേന്ദ്രം സന്ദർശിച്ചിരുന്നു. അന്വേഷണത്തിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ബാലാവകാശ സംരക്ഷണ സമിതി മുഖേന യോഗ്യതയുള്ള അധികാരികൾക്ക് മന്ത്രാലയം റഫർ ചെയ്തിട്ടുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നതിലും അവരുടെ മാനസികവും ശാരീരികവുമായ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലും മന്ത്രാലയം മികച്ച പരിഗണനയാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
ചൈൽഡ് സംരക്ഷണ നമ്പർ 1100, മന്ത്രാലയത്തിന്റെ കാൾ സെന്റർ 1555 വഴിയും ദുരുപയോഗം സംബന്ധിച്ച റിപ്പോർട്ടുകളും പരാതികളും ലഭിക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.