മസ്കത്ത്: വിസ പുതുക്കാൻ പോയ മലയാളി സ്ത്രീ ഇറാനിലെ കിഷ് ദ്വീപിൽ കുടുങ്ങിക്കിടക ്കുന്നു. കോഴിക്കോട് അടിവാരം താമരേശ്ശരി കളക്കുന്നുമ്മൽ സ്വദേശി വത്സലയാണ് ഒരുമ ാസത്തോളമായി ഇറാനിലെ കിഷ് ദ്വീപിൽ കുടുങ്ങിയിട്ടുള്ളത്. ഹോട്ടൽ അപ്പാർട്മെൻറിൽ ഒമാനിലെ തൊഴിലുടമയുടെ കാരുണ്യത്തിൽ ജീവിതം തള്ളിനീക്കുന്ന ഇവർ നാടണയാൻ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വിസിറ്റിങ് വിസയിലാണ് വത്സല ഒമാനിലെത്തിയത്. അമിറാത്തിൽ ജോലി ശരിയായശേഷമാണ് വിസ മാറാനായി കിഷിലേക്ക് പോയത്.
തൊഴിൽ വിസയടിച്ച ശേഷം ഫെബ്രുവരി 26ന് ഇവർ തിരിച്ചുവരാനായി ടിക്കറ്റ് ബുക്ക് ചെയ്തതാണ്. എന്നാൽ, ഇറാനിലേക്കുള്ള വിമാന സർവിസുകൾ തലേദിവസം മുതൽ റദ്ദാക്കിയതോടെയാണ് ഇവർക്ക് തിരികെ വരാൻ കഴിയാതെ പോയത്. ഒമാനിലെ ആദ്യ കൊറോണ ബാധ ഇറാനിലേക്ക് യാത്രചെയ്ത സ്വദേശി സ്ത്രീകൾക്ക് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു വിമാന സർവിസുകൾ റദ്ദാക്കിയത്. ഒമാനിലെ തൊഴിലുടമയാണ് ഇവർക്ക് ചെലവിനുള്ള പണം ഇതുവരെ നൽകിയത്.
താമസിക്കുന്ന ഹോട്ടൽ അപ്പാർട്മെൻറുകാരുടെ അക്കൗണ്ടിലേക്ക് അയച്ചുനൽകുകയാണ് ചെയ്യുക. ഇറാനിലെ മറ്റ് മേഖലകളുടെയത്ര രൂക്ഷമല്ലെങ്കിലും കിഷ് ദ്വീപിലും കോവിഡ് ബാധയുണ്ട്. രോഗഭീതിക്കൊപ്പം ഭാഷയറിയാത്തതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വത്സല പറഞ്ഞു. വത്സലയെ നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തെഹ്റാനിലെയും മസ്കത്തിലെയും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെെട്ടങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണെന്ന് സാമൂഹിക പ്രവർത്തകൻ ഹബീബ് തയ്യിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.