മസ്കത്ത്: സൗഹൃദത്തിെൻറ പുതിയ ഓളങ്ങൾ തീർത്ത് അന്തർദേശീയ യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ 'ശബാബ് ഒമാൻ രണ്ട്' ഒമാൻ നാവിക കപ്പലിന് ഉഷ്മള വരവേൽപ് നൽകി.
സയീദ് ബിൻ സുൽത്താൻ നേവൽ ബേസിൽ വാണിജ്യ വ്യവസായ, നിക്ഷേപ മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫിെൻറ സാന്നിധ്യത്തിലായിരുന്നു ഔദ്യോഗിക വരവേൽപ് നൽകിയത് ദുബൈ എക്സ്പോയിലും ഒമാൻ പവലിയനിലുമെല്ലാം പങ്കെടുത്ത ശേഷമാണ് കപ്പലിെൻറ മടക്കം. വിവിധ ജി.സി.സി രാജ്യങ്ങളിൽ കിട്ടിയ സ്വീകരണത്തെയും യാത്രയെയും കുറിച്ച് കപ്പലിലെ അംഗങ്ങളും ജീവനക്കാരും മറ്റും വിശദീകരിച്ചു.
കുവൈത്തിലെ ഷുവൈഖ് തുറമുഖം, സൗദി അറേബ്യയിലെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ബഹ്റൈൻ, ഖത്തറിലെ ദോഹ തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ഊഷ്മളമായ സ്വീകരണമായിരുന്നു കപ്പലിനു ലഭിച്ചത്. ഇതിനു ശേഷമാണ് ദുബൈയിൽ എത്തിയത്.
ദുബൈ ഹാർബറിൽ നങ്കൂരമിട്ട കപ്പൽ നിരവധി സന്ദർശകരെ ആകർഷിച്ചിരുന്നു. ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ ഹജ്റഫ്, ദുബൈ പൊലീസിലെ തുറമുഖകാര്യ അസി. കമാൻഡൻറ് എയർ വൈസ് മാർഷൽ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ താനി, ഒമാനിലെ തുർക്കി അംബാസഡർ ഐഷ സുസിൻ ഒസ്ലുവർ തുടങ്ങി നിരവധി പ്രമുഖർ വിവിധ ദിവസങ്ങളിൽ കപ്പൽ സന്ദർശിച്ചിരുന്നു. സുൽത്താനേറ്റിെൻറ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനവും കപ്പലിൽ ഒരുക്കിയിരുന്നു
നവംബർ ഏഴിന് ഒമാനിൽ നിന്നാണ് കപ്പൽ യാത്ര തുടങ്ങിയത്. ലോകത്തിന് സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങൾക്ക് പരിചയപ്പെടുത്തുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം. കപ്പലിെൻറ അഞ്ചാമത് അന്താരാഷ്ട്ര യാത്ര 'ഒമാൻ: ഒരു പുതുക്കിയ സമീപനം' എന്ന തലക്കെട്ടിലാണ് നടത്തിയിരുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.