സലാല: വെൽഫെയർ ഫോറം സലാലയുടെ ചാർേട്ടഡ് വിമാനം കൊച്ചിയിൽനിന്ന് സലാലയിലേക്ക് സർവിസ് നടത്തി.കൊച്ചിയിൽനിന്ന് സലാലയിലേക്ക് ചാർട്ടർ ചെയ്യുന്ന ആദ്യ വിമാനമാണിത്. വെള്ളിയാഴ്ച രാത്രി 9.30ന് വിമാനം സലാല വിമാനത്താവളത്തിൽ എത്തിയതായി വെൽഫെയർ ഫോറം പ്രസിഡൻറ് തഴവ രമേഷ് പറഞ്ഞു.സലാല-കൊച്ചി-സലാല വിമാനം വെള്ളിയാഴ്ച ഉച്ചക്ക് 12.15നാണ് സലാലയിൽനിന്ന് പുറപ്പെട്ടത്. വൈകീട്ട് 6.30ന് തിരികെ പുറപ്പെടുകയും ചെയ്തു. കൊച്ചിയിൽ നിന്നുള്ള 170ഒാളം യാത്രക്കാർക്ക് വേണ്ട സേവനം ടീം വെൽഫെയർ വളൻറിയർമാർ നൽകിയതായി സംസ്ഥാന കൺവീനർ സമദ് നെടുമ്പാശ്ശേരി അറിയിച്ചു.
സലാലയിൽനിന്ന് കൊച്ചിയിലേക്കുള്ള കുറഞ്ഞ വരുമാനക്കാരായ 10 പേരുടെ യാത്രച്ചെലവ് പൂർണമായും വെൽഫെയർ ഫോറം സലാലയാണ് വഹിച്ചത്.40 പേർക്ക് സൗജന്യ നിരക്കിലും ടിക്കറ്റ് നൽകി. കൊച്ചിയിൽനിന്ന് സലാലയിൽ ജോലിയിൽ പ്രവേശിക്കാൻ വരുന്ന കുറഞ്ഞ വരുമാനക്കാരായ 15 പേർക്ക് സൗജന്യ നിരക്കിലും ടിക്കറ്റ് നൽകിയിട്ടുണ്ട്.അൽ ഫവാസ് ട്രാവൽസ്, വൺ വേൾഡ് ട്രാവൽസ് എന്നിവയുമായി സഹകരിച്ചാണ് സർവിസ് ഒരുക്കിയത്.വെൽഫെയർ ഫോറം സലാല വർക്കിങ് പ്രസിഡൻറ് വഹീദ് ചേന്ദമംഗലൂർ, ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം, കമ്മിറ്റിയംഗങ്ങളായ സജീബ് ജലാൽ, മൻസൂർ നിലമ്പൂർ, പി.ടി. ശബീർ, മുസ്തഫ പൊന്നാനി എന്നിവർ സലാല വിമാനത്താവളത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.