മസ്കത്ത്: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ‘ഷീ, ഷോ ഹെർ എംപവർമെന്റ്’ എന്ന തലക്കെട്ടിലുള്ള പദ്ധതിക്ക് വാദി കബീർ ഇന്ത്യൻ സ്കൂളിൽ തുടക്കമായി. കോമേഴ്സ് ഡിപ്പാർട്മെന്റിന് കീഴിലെ ബിസിനസ് ആൻഡ് എന്റർപ്രണർഷിപ്പ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ആർത്തവ സമയത്തെ ആരോഗ്യത്തെ കുറിച്ച് അവബോധം വർധിപ്പിക്കാനായി കാമ്പയിൻ ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നുമായി ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുകയും ചെയ്യും. രഷ്ന സഹീർ പരിപാടി ഉദ്ഘാടനം ചെയ്തു. അതിഥിയായെത്തിയ ആസ്റ്റർ റഫ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കിർതൻ കൃഷ്ണ ആർത്തവാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. സയൻസ്, കോമേഴ്സ് ഡിപ്പാർട്മെന്റുകൾ തമ്മിലെ ഫുട്ബാൾ മത്സരത്തോടെയാണ് ഉദ്ഘാടന പരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.