മസ്കത്ത്: പ്രസവം മുതൽ ആർത്തവ വിരാമം വരെ നീളുന്ന സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ധ മെഡിക്കൽ പരിചരണവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമൊരുക്കി കിംസ് ഒമാൻ ആശുപത്രി. മികച്ച പരിചയ സമ്പത്തുള്ള ഒരു സംഘം ഡോക്ടർമാരും വൈവിധ്യമാർന്ന സേവനങ്ങളുമാണ് ഒമാനിലെ മുൻനിര ആതുരാലയമായ കിംസ് ഒമാൻ ആശുപത്രിയുടെ ഒബ്സ്െറ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡിപ്പാർട്ട്മെൻറിൽ ഉള്ളത്.
ഡോ.അശ്വിനി ഗഡിക്കേരിയും ഡോ.ജയന്തി ഷൺമുഖവുമാണ് ഒബ്സ്െറ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡിപ്പാർട്ട്മെൻറിലെ വിദഗ്ധ ഡോക്ടർമാർ. എം.ബി.ബി.എസും ഒബ്സ്െറ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ എം.എസും ഉള്ള ഡോ.അശ്വിനിക്ക് പത്തുവർഷത്തെ പ്രവൃത്തി പരിചയമാണുള്ളത്. എം.ബി.ബി.എസ്, ഡി.ജി.ഒ, പി.സി.ഡി.എം.സി.എച്ച് ബിരുദ യോഗ്യതയുള്ള ഡോ.ജയന്തിക്ക് എട്ടുവർഷത്തെ പ്രവൃത്തി പരിചയമാണുള്ളത്. ഗർഭകാല, പ്രസവാനന്തര പരിചരണം, ആർത്തവത്തിലെ ക്രമമില്ലായ്മ, ആർത്തവവിരാമം, കാൻസർ നിർണയം, കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയിൽ രോഗനിർണയവും ചികിത്സയും ഇവിടെ ലഭ്യമാണ്.
ഏതു പ്രായത്തിലും ഘട്ടത്തിലുമുള്ള സ്ത്രീകൾക്ക് വിദഗ്ധ പരിചരണം നൽകുന്നതിൽ കിംസ് ഒമാൻ ആശുപത്രി മുൻനിരയിലാണെന്ന് ആശുപത്രി ചീഫ് ഒാപറേറ്റിങ് ഒാഫിസർ സ്റ്റെഫാൻ ജെയിംസ് മാക്മില്ലൻ പറഞ്ഞു. ഡോക്ടർമാർക്ക് പുറമെ പരിചയസമ്പന്നരായ നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കൊപ്പം ഉയർന്ന നിലവാരമുള്ള ചികിത്സ സംവിധാനങ്ങളും കിംസ് ഒമാനിലുണ്ട്. അപ്പോയിൻമെൻറുകൾക്ക് +968 2476 0100/200/300 എന്ന നമ്പറിലോ +968 7157 2000 വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.