ഒമാനിൽ വിദേശികളുടെ തൊഴിൽ കരാറുകൾ ഇനി ഒാൺലൈനിൽ രജിസ്​റ്റർ ചെയ്യണം


മസ്​കത്ത്​: ഒമാനിൽ വിദേശികളുടെ തൊഴിൽ കരാറുകൾ ഇനി ഒാൺലൈനിൽ രജിസ്​റ്റർ ചെയ്യണം. തൊഴിലുടമകൾക്ക്​ വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്യാൻ സാധിക്കുന്ന ഇലക്​ട്രോണിക്ക്​ സേവനത്തിന്​ ബുധനാഴ്​ച മുതൽ തുടക്കമായതായി തൊഴിൽമന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളി ഒമാനിലെത്തി റസിഡൻറ്​ കാർഡ്​ ലഭിച്ച ശേഷം തൊഴിൽ ഉടമക്ക്​ രജിസ്​ട്രേഷൻ നടത്താവുന്നതാണ്​. കരാർ പിന്നീട്​ പുനരവലോകനം ചെയ്യുന്ന പക്ഷം ഒാൺലൈനിൽ തന്നെ ഭേദഗതി ചെയ്യാനും സാധിക്കുമെന്നും മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. തൊഴിലുടമയുടെ വിവരങ്ങളിലും മാറ്റങ്ങൾ വരുത്താം. തൊഴിൽ കരാറി​െൻറ കൃത്യതയും കാലാവധിയും ഉറപ്പുവരുത്തുന്നതിനായി വിദേശ തൊഴിലാളി അത്​ പരിശോധിച്ച്​ സമ്മതമറിയിക്കുകയും വേണമെന്ന്​ മന്ത്രാലയം അറിയിച്ചു.


തൊഴിൽ പെർമിറ്റ്​ പുതുക്കി റസിഡൻറ്​ കാർഡ്​ ലഭിച്ച ശേഷവും രജിസ്​ട്രേഷൻ നടത്താം. പ്രൊഫഷനിൽ ഒൗദ്യോഗികമായി മാറ്റം വരുത്തിയാലോ കാലാവധി കഴിയുകയോ ചെയ്​താലും രജിസ്​ട്രേഷൻ നടത്തണം. തൊഴിലാളി കരാറിന്​ സമ്മതം അറിയിച്ച ശേഷമാണ്​ തൊഴിലുടമ കരാറി​െൻറ സേവന ഫീസ്​ അടക്കേണ്ടത്​. ഇതിന്​ ശേഷമാണ്​ കരാർ തൊഴിൽമന്ത്രാലയം അംഗീകരിക്കുക.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT