മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം. എഫ് ) ഒമാൻ മസ്കത്ത് സ്റ്റേറ്റ് കൗൺസിലിന്റെ അഭിമുഖ്യത്തിൽ റൂവി സി.ബി.ഡി ഏരിയയിലെ ടാലൻറ് സ്പേസ് ഹാളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഡബ്ല്യു.എം. എഫ് ഗ്ലോബൽ ചെയർമാൻ ഡോ.ജെ. രത്നകുമാർ വിഡിയോ സന്ദേശത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. മിഡിലീസ്റ്റ് കോഓഡിനേറ്റർ ഉല്ലാസ് ചേരിയൻ വേൾഡ് മലയാളി ഫെഡറേഷൻ ഒമാന്റെ പ്രവർത്തനങ്ങളെ പറ്റിയും യു.എ.ഇയിൽ ഡബ്ല്യു.എം.എഫിന്റെ നേതൃത്വത്തിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും പ്രതിപാദിച്ചു.
ഡബ്ല്യു.എം.എഫ് ഒമാൻ നാഷനൽ പ്രസിഡൻറ് ജോർജ് പി. രാജൻ ഒമാനിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. മസ്കത്ത് യൂനിറ്റ് വൈസ് പ്രസിഡൻറ് അനിൽ വർഗീസും പ്രോഗ്രാം കോഓഡിനേറ്റർ അനീഷ്, ഗ്ലോബൽ മലയാളം ഫോറം കോഓഡിനേറ്റർ രാജൻ കുകുറി, നാഷനൽ ട്രഷറർ ജോസഫ് വലിയവീട്ടിൽ എന്നിവർ സംബന്ധിച്ചു.
മസ്കത്തിൽ അധ്യാപികയായിരുന്ന കൃഷ്ണ വേണിയുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് മണ്ണും, കൃഷിയും, പ്രകൃതിയും പരിചയപ്പെടുത്തി പരിശീലന സെഷനും നടത്തി. ഡബ്ല്യു.എം.എഫ് ലേഡീസ് വിങ് നടത്തിയ പരിപാടിയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു.
അനിത അവതാരകയായി. മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതവും ഡബ്ല്യു.എം.എഫ് സ്റ്റേറ്റ് കൗൺസിൽ ട്രഷറർ അനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.