യി​ബു​ൽ ഖൗ​ഫ് എ​ണ്ണ-​പ്ര​കൃ​തി പ​ദ്ധ​തി പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സെ​യ്ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

യി​ബു​ൽ ഖൗ​ഫ് എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു

മ​സ്​​ക​ത്ത്​: എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​യ യി​ബു​ൽ ഖൗ​ഫ് പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സെ​യ്ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​ജ്യ​ത്തി​െൻറ എ​ണ്ണ​യു​ടെ​യും വാ​ത​ക​ത്തി​െൻറ​യും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഇൗ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 2.6 ശ​ത​കോ​ടി യു.​എ​സ്​ ഡോ​ള​റാ​ണ്​ പ​ദ്ധ​തി​ക്കാ​യി ​ചെ​ല​വ്​​വ​രു​ന്ന​ത്. പ​ദ്ധ​തി പ്ര​തി​ദി​നം അ​ഞ്ചു​ ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വാ​ത​ക​വും പ്ര​തി​ദി​നം 20,000 ബാ​ര​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​യും ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​കു​മെ​ന്ന് പ​ദ്ധ​തി ഡ​യ​റ​ക്​​ട​ർ എ​ൻ​ജി​നീ​യ​ർ​ മു​നീ​ർ ബി​ൻ ഖാ​മി​സ് അ​ൽ ഹ​മ്മാ​ദി പ​റ​ഞ്ഞു. എ​ണ്ണ-​വാ​ത​ക ഉ​ൽ​പാ​ദ​ന പ്ലാ​ൻ​റ്​ നി​ർ​മാ​ണം, 33 എ​ണ്ണ, വാ​ത​ക ഉ​ൽ​പാ​ദ​ന കി​ണ​റു​ക​ൾ കു​ഴി​ക്ക​ൽ, 45 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്​​​റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന്​ ജെ​ബ​ൽ-​ഖു​ഫ്​ പ​ദ്ധ​തി ഡ​യ​റ​ക്​​ട​ർ എ​ൻ​ജി​നീ​യ​ർ മു​നീ​ർ ബി​ൻ ഖാ​മി​സ് അ​ൽ ഹ​മ്മാ​ദി പ​റ​ഞ്ഞു.

Tags:    
News Summary - Yibul Khawf Oil-Natural Gas Project Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.