യിബുൽ ഖൗഫ് എണ്ണ-പ്രകൃതിവാതക പദ്ധതി നാടിന് സമർപ്പിച്ചു
text_fieldsമസ്കത്ത്: എണ്ണ-പ്രകൃതിവാതക മേഖലയിലെ രാജ്യത്തിെൻറ ഏറ്റവും വലിയ രണ്ടാമത്തെ പദ്ധതിയായ യിബുൽ ഖൗഫ് പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിെൻറ എണ്ണയുടെയും വാതകത്തിെൻറയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇൗ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. 2.6 ശതകോടി യു.എസ് ഡോളറാണ് പദ്ധതിക്കായി ചെലവ്വരുന്നത്. പദ്ധതി പ്രതിദിനം അഞ്ചു ദശലക്ഷം ക്യുബിക് മീറ്റർ വാതകവും പ്രതിദിനം 20,000 ബാരൽ അസംസ്കൃത എണ്ണയും ഉൽപാദിപ്പിക്കാനാകുമെന്ന് പദ്ധതി ഡയറക്ടർ എൻജിനീയർ മുനീർ ബിൻ ഖാമിസ് അൽ ഹമ്മാദി പറഞ്ഞു. എണ്ണ-വാതക ഉൽപാദന പ്ലാൻറ് നിർമാണം, 33 എണ്ണ, വാതക ഉൽപാദന കിണറുകൾ കുഴിക്കൽ, 45 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള സ്റ്റേഷൻ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ പദ്ധതിയാണിതെന്ന് ജെബൽ-ഖുഫ് പദ്ധതി ഡയറക്ടർ എൻജിനീയർ മുനീർ ബിൻ ഖാമിസ് അൽ ഹമ്മാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.